പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ പിടിയില്‍. കണ്ണൂര്‍ പഴയങ്ങാടി കുളവയലിലെ സീരവളപ്പില്‍ റാഷിദിനെ(42)യാണ് പഴയങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.കെ സത്യനാഥന്‍ അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടന്നു പോകവേ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പ്രതി കയ്യേറ്റം ചെയ്ത് അപമാനിച്ചത്. പരാതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.