പിപി ചെറിയാന്‍
വിസ്‌കോണ്‍സിന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ജനങ്ങളെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലേക്ക് നയിക്കുകയാണെന്നു മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഇസ്രായേലിനെതിരെ ചൊവ്വാഴ്ച ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ പ്രസിഡന്റ് ജോ ബൈഡന്റെയും കഴിവുകേടാണ് തെളിയിച്ചതെന്നു അദ്ദേഹം അപലപിച്ചു. ”ജോ ബൈഡനും കമല ഹാരിസും കഴിവില്ലാത്തവര്‍” -എന്ന് ആക്ഷേപിച്ച ആദ്ദേഹം, അവര്‍ ലോകത്തെ ”മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലേക്ക് നയിക്കുന്നു” എന്ന് ആശങ്ക പ്രകടിപ്പിച്ചു.
ചൊവ്വാഴ്ച, മിഡില്‍ ഈസ്റ്റിലെ യുദ്ധം വര്‍ധിച്ചതിന് ബൈഡന്റെയും ഹാരിസിന്റെയും വിദേശനയത്തെ ട്രംപ് കുറ്റപ്പെടുത്തി, ”ശത്രു എന്ന് വിളിക്കപ്പെടുന്നവര്‍ ഇനി നമ്മുടെ രാജ്യത്തെ ബഹുമാനിക്കില്ല. കമലാ ഹാരിസിന്റെ ബലഹീനത ലോകമെമ്പാടും നാശം വിതയ്ക്കാന്‍ നമ്മുടെ എതിരാളികളെ പ്രാപ്തരാക്കിയിട്ടുണ്ട്”,- വിസ്‌കോണ്‍സിനിലെ വൗനകീയില്‍ ജനക്കൂട്ടത്തോട് ട്രംപ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹാരിസിനെതിരെ എതിര്‍ സ്ഥാനാര്‍ഥി ട്രംപ് നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിക്കാന്‍ കമല ഹാരിസിന്റെ പ്രചാരണ വക്താവ് മോര്‍ഗന്‍ ഫിങ്കല്‍സ്റ്റീന്‍ വിസമ്മതിച്ചു. കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട് നടത്തിയ അവകാശവാദത്തിനും ട്രംപ്, ഹാരിസിനെ വിമര്‍ശിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്നതിന്റെ തെളിവുകള്‍ യുഎസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.