തിരു: സംസ്ഥാനത്തു തിങ്കളാഴ്ച രാത്രി 11.30വരെ ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അനുഭവപ്പെടാനിടയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിച്ചു. ഇതോടൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ലക്ഷദ്വീപു തീരങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അവിടെ 1.3 മീറ്റര്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ഇടയുണ്ട്. കേരള- ലക്ഷദ്വീപു തീരങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങില്‍ മത്സ്യബന്ധനം പാടില്ലെന്നു മുന്നറിയിച്ചു. ഈ ദിവസങ്ങളില്‍ ഈ തീരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.