ടാക്‌സി ഡ്രൈവര്‍ ട്രയിനിടിച്ചു മരിച്ചു

0
11

നീലേശ്വരം: കിഴക്കന്‍ കൊഴുവലിലെ പി.യു.കുഞ്ഞമ്പു നായര്‍ (60) ട്രയിന്‍ തട്ടി മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്നു. ബി.എം.എസ്‌ പ്രവര്‍ത്തകനാണ്‌. വീടിന്‌ സമീപം കിഴക്കംകൊഴുവല്‍ വളവിലാണ്‌ അപകടം. ഭാര്യ: ഗീത. മക്കള്‍: വിപിന്‍ (പൊലീസ്‌), വിനീത. മരുമക്കള്‍: ജയകുമാര്‍, ശ്വേത. സഹോദരങ്ങള്‍:പി.യു.കുഞ്ഞികൃഷ്‌ണന്‍ നായര്‍, പി.യു.വിജയകുമാര്‍ (ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം വൈസ്‌.പ്രസി.), പി.യു.വേണുഗോപാല്‍ (എന്‍.എസ്‌.സി.ബാങ്ക്‌ നീലേശ്വരം).

NO COMMENTS

LEAVE A REPLY