എറണാകുളം: മകന്റെ നൂലുകെട്ട് ചടങ്ങിനിടയില്‍ ഐസ് ക്രീം വാങ്ങള്‍ പോയ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവും ഭാര്യാസഹോദരിയും ബൈക്കപകടത്തില്‍ മരിച്ചു. കൊച്ചി തേവരയിലാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിച്ചു അപകടത്തില്‍പ്പെട്ടത്. തേവരയില്‍ താമസക്കാരനും തൃക്കരിപ്പൂര്‍ മാച്ചിക്കാട് സ്വദേശിയുമായ സുഫിയാന്‍, ഭാര്യാസഹോദരി മീനാക്ഷി എന്നിവരാണ് മരിച്ചത്.
ലൂര്‍ദ് പള്ളിക്ക് സമീപമായിരുന്നു അപകടം. ബൈക്ക് വളവിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ശേഷം ഭക്ഷണശാലകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞ് വീണു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സുഫിയാന്റെ മകന്റെ നൂലുകെട്ട് ചടങ്ങിനിടെ ഐസ്‌ക്രീം തീര്‍ന്നപ്പോള്‍ അതു വാങ്ങാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നു പറയുന്നു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.