പിപി ചെറിയാന്‍
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്ക, ആഫ്രിക്ക, ഇന്ത്യ മുതലായ രാജ്യങ്ങളിലെ അധസ്ഥിതരുടെ ഉന്നമനത്തിനു നോര്‍ത്ത് വെസ്റ്റ് ആന്റ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ സഹോദരന്‍ ഇന്‍ക് എന്ന പേരില്‍ സംരംഭം ഉദ്ഘാടനം ചെയ്യുന്നു.
വിദ്യാഭ്യാസ സഹായത്തിനായി ഫണ്ട് ശേഖരിക്കുക, ഭവനം ഇല്ലാത്തവര്‍ക്ക് വീട് വച്ചു നല്‍കുക, പാവപ്പെട്ടവരെ ആരോഗ്യപരിപാലനത്തില്‍ സഹായിക്കുക എന്നിവയാണ് സംരംഭംത്തിന്റെ ലക്ഷ്യം.
സാന്‍ഫ്രാന്‍സിസ്‌കോയിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 27 നു വൈകിട്ടു പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ മാത്യൂസ്ദ് ദ്വിതീയന്‍ കത്തോലിക്കാ ബാവ കാര്‍മികത്വം വഹിക്കും. ഡോ.തോമസ് മാര്‍ ഇവനിയോസ് മെത്രാപോലീത്ത അധ്യക്ഷത വഹിക്കും. കമ്മ്യൂണിറ്റി സേവനങ്ങളില്‍ തല്‍പരരായ സാമാന ചിന്താഗതിക്കാരുടെ ഒത്തുചേരല്‍ ആണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. വെരി റവ. രാജു ഡാനിയല്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാദര്‍ റ്റെജി എബ്രഹാം, റവ. ഫാദര്‍ മാത്യു തോമസ് എന്നിവരുടെ സാന്നിധ്യം ചടങ്ങിലുണ്ടാവും. ഉദ്ഘാടന സമ്മേളനത്തില്‍ മുഴുവന്‍ ആളുകളുടെയും പങ്കാളിത്തം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.