രാത്രികാലങ്ങളിൽ ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഭക്ഷണമൊരുക്കി ഡി വൈ എഫ് ഐ പ്രവർത്തകർ

0
77

 

 

 

 

 

നീലേശ്വരം:നമുക്കൊരുമിച്ച് നേരിടാം…

നമ്മൾ അതിജീവിക്കും…

” തനിച്ചാകില്ല… കൂടെയുണ്ട് ഡിവൈഎഫ്ഐ ” എന്ന മുദ്രാവാക്യവുമായി

ഡി. വൈ. എഫ്. ഐ നീലേശ്വരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ

ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് രാത്രി ഭക്ഷണം നൽകുന്നു.

പദ്ധതിയുടെ ഉദ്ഘാടനം     മുൻ  എം.പി.

പി. കരുണാകരൻ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വെച്ച്  നിർവ്വഹിച്ചു.

ലോക് ഡൗൺ കഴിയും വരെ ദിവസവും  രാത്രി 7.30 ന്

ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് രാത്രികാലങ്ങളിൽ ഭക്ഷണം ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന തിരിച്ചറിവിന്റെ  ഭാഗമായിട്ടാണ് എല്ലാ    സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പു വരുത്തി വലിയ ജാഗ്രതയോടെ ഭക്ഷണം വിതരണം ചെയ്യുന്നത്.

NO COMMENTS

LEAVE A REPLY