കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരോല്‍ വള്ളിക്കുന്ന് സ്വദേശിയും ഇപ്പോള്‍ ചായ്യോത്ത് ഇടിച്ചുടിതട്ടില്‍ താമസക്കാരനുമായ രാജേഷ് (42) ആണ് മരിച്ചത്. വീടിന്റെ ചായ്പ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ സുകുമാരന്റെയും രാജിയുടെയും മകനാണ്. ഭാര്യ: പ്രിന്‍സി. മകള്‍: മന്ത്ര. സഹോദരങ്ങള്‍: ശാലിനി രജനി.