ജില്ലയിലെ 24 സ്ഥലങ്ങളില്‍ നിരോധനാജ്ഞ

0
55

കാസര്‍കോട്‌: കാഞ്ഞങ്ങാട്‌, നീലേശ്വരം നഗരസഭകളില്‍ അടക്കം ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ മെയ്‌ ആറ്‌ അര്‍ധരാത്രിവരെ ജില്ലാ കലക്‌ടര്‍ ഡോ. ഡി സജിത്ത്‌ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട,്‌ നീലേശ്വരം നഗരസഭകള്‍, അജാനൂര്‍, ബളാല്‍, ബേഡഡുക്ക, ചെങ്കള, ചെറുവത്തൂര്‍, ചെമ്മനാട്‌, ഈസ്റ്റ്‌ എളേരി കള്ളാര്‍, കയ്യൂര്‍ ചീമേനി, കിനാനൂര്‍ കരിന്തളം, കോടോംബേളൂര്‍, മടിക്കൈ, മധൂര്‍, മംഗല്‍പ്പാടി, പള്ളിക്കര, പടന്ന, പുല്ലൂര്‍- പെരിയ, തൃക്കരിപ്പൂര്‍, ഉദുമ, വെസ്റ്റ്‌ എളേരി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ്‌ നിരോധനാജ്ഞ പുറപ്പെടുവിച്ചത്‌. കോവിഡ്‌ വ്യാപന നിരക്ക്‌ കൂടിയതിന്റെ പശ്ചാത്തലത്തിലാണ്‌ നടപടി. ഇന്ന്‌ മുതല്‍ മെയ്‌ ആറിനു അര്‍ധരാത്രിവരെയാണ്‌ നിരോധനാജ്ഞ.

NO COMMENTS

LEAVE A REPLY