കാസര്‍കോട്: കുവൈത്തില്‍ നാലുദിവസം മുന്‍പു കാണാതായ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് മാണിയാട്ട് സ്വദേശി എ രാജനാണ് (55) മരിച്ചത്. രാജനും ഭാര്യ തൃക്കരിപ്പൂര്‍ മീലിയാട്ടെ കെ.ഷീബയും കുവൈത്തില്‍ തയ്യല്‍ ത്തൊഴിലാളികളാണ്. കാണാതയതിനെ തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഒരു ആശുപത്രി മോര്‍ച്ചറിയില്‍നിന്നു മൃതദേഹം തിരിച്ചറിഞ്ഞത്.
ഹൃദയാഘാതം മൂലമാണു മരണം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. കാര്യമ്പുവിന്റെയും വെള്ളച്ചിയുടെയും മകനാണ്. മകന്‍ കെ.വിഷ്ണു രാജ് (ഐടിഐ വിദ്യാര്‍ഥി), സഹോദരങ്ങള്‍: എ.കൃഷ്ണന്‍, കുഞ്ഞമ്പു, കാര്‍ത്യായനി, ഭാസ്‌കരന്‍.