അബുദാബി: എര്‍മാളം മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന എര്‍മാളം ഗള്‍ഫ് ജമാഅത്ത് കമ്മിറ്റി പൊതുയോഗവും മീലാദ് ജല്‍സയും നടത്തി. അബ്ബാസ് കടുമന അധ്യക്ഷത വഹിച്ചു. ശരീഫ് പുതിയല്ക ഉദ്ഘാടനം ചെയ്തു. 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ലത്തീഫ് സി.എച്ച് (പ്രസി.), ഇംതിയാസ് സി.എച്ച് (ജന.സെക്ര), സിദ്ദിഖ് കോപ്പ (ഫിനാന്‍സ് സെക്ര.), ശരീഫ് പുതിയല്ക, മൊയ്ദീന് കരുമാനം, അബ്ദുല്‍ ഹമീദ് കെഎ (വൈ. പ്രസി.), സലാം കുര്‍സ്, ഹാഷി ഇഎ, നാസര്‍ ബിഎ (ജോ.സെക്ര.), ശുഹൈബ് ഹുദവി, അബ്ബാസ് കടുമന, ഇന്തിയാസ് സിഎച്ച്, നാസര്‍ ബിഎ പ്രസംഗിച്ചു.