കൊച്ചി: ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘം പിടിയില്‍. എളമക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് സെറീന, ജഗിത, സഹായി വിപിന്‍ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെത്തിച്ച ബംഗ്ലാദേശ് പെണ്‍കുട്ടിയെ സംഘം ഇരുപതിലേറെ പേര്‍ക്ക് എത്തിച്ചുനല്‍കിയെന്നാണ് വിവരം. സെറീനയാണ് സെക്സ് റാക്കറ്റിന്റെ മുഖ്യകണ്ണി. സെറീനയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി. മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12ാം വയസ്സില്‍ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. പിന്നീട് പെണ്‍കുട്ടി സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.