കാസര്‍കോട്: നഴ്സിംഗ് അസിസ്റ്റന്റ് ട്രെയ്നിയായ പതിനേഴുകാരിയെയും കൊണ്ട് ബൈക്കില്‍ കറങ്ങിയ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനെതിരെ കാസര്‍കോട് വനിതാ പൊലീസ് സ്വമേധയാ കേസെടുത്തു. കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനായ ഇബാന്‍ മുഹമ്മദിനെതിരെയാണ് തട്ടിക്കൊണ്ടു പോകല്‍ വകുപ്പ് പ്രകാരം കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കൊണ്ട് ബൈക്കില്‍ കറങ്ങി നടക്കുന്നതായുള്ള വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. അതേ സമയം ആരോപണ വിധേയനായ ജീവനക്കാരന്‍ അവധിയില്‍പ്പോയതായാണ് സൂചന.