പീഡനക്കേസില്‍ കാസര്‍കോട്‌ സ്വദേശികള്‍ അറസ്റ്റില്‍

0
55

കണ്ണൂര്‍: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലോഡ്‌ജിലെത്തിച്ച്‌ പീഡിപ്പിച്ച രണ്ടു കാസര്‍കോട്‌ സ്വദേശികളെ കൂത്തുപറമ്പ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ബദ്രഡുക്ക, പുത്തൂര്‍ രാജീവ്‌ കോളനിയിലെ ടി എ ഫയാസ്‌ (26) കമ്പാര്‍ പാലത്തൊടിയിലെ അബ്‌ദുല്‍ മന്നാന്‍(30) എന്നിവരെയാണ്‌ കൂത്തുപറമ്പ്‌ ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്‌.കഴിഞ്ഞ മാസം 28ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്‌ പീഡനത്തിനു ഇരയായത്‌. കാറുമായി പെണ്‍കുട്ടിയുടെ വീടിനു സമീപത്തു എത്തിയ പ്രതികള്‍, പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്‌ജില്‍ എത്തിച്ചുവെന്നാണ്‌ കേസ്‌. സംഭവം സംബന്ധിച്ച്‌ വീട്ടുകാരാണ്‌ പൊലീസില്‍ പരാതിനല്‍കിയിരുന്നത്‌. പീഡനത്തിനു ശേഷം പെണ്‍കുട്ടിയുടെ ആഭരണവുമായാണ്‌ പ്രതികള്‍ കടന്നതെന്നു പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY