കാസര്‍കോട്: കര്‍മ്മംതൊടിയില്‍ തീയേറ്ററിന് സമീപം നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. ആര്‍സി ഉടമ കുറ്റിക്കോല്‍ സ്വദേശി അശോകന്റെ വാഗണ്‍ ആര്‍ കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങിന് പോയതായിരുന്നു കാറുടമ. അല്‍പസമയത്തിന് ശേഷം കാറില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും കത്തിപ്പടരുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് ടീം എത്തി തീയണച്ചെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം കാറിന് തീപിടിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സണ്ണി മാനുവല്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വി രവീന്ദ്രന്‍, വിശാല്‍, അരുണ പി നായര്‍, ഹോംഗാര്‍ഡ് ഷിബു, രവീന്ദ്രന്‍, ഡ്രൈവര്‍ പ്രസീദ് എന്നിവരാണ് തീയണച്ചത്. ആദൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.