കാസര്‍കോട്: കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച യുവാവ് അറസ്റ്റില്‍. പെര്‍ള, കണ്ണാടിക്കാനത്തെ നവാസ് ഷരീഫി(34)നെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. പുലര്‍ച്ചെ പട്രോളിംഗ് നടത്തുന്നതിനിടയില്‍ പാലക്കുന്ന്, കോടികടപ്പുറത്തു വച്ചാണ് അറസ്റ്റ്.
നരഹത്യാശ്രമം ഉള്‍പ്പെടെ ആറോളം കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ജൂണ്‍ മാസത്തിലാണ് ബദിയഡുക്ക പൊലീസ് കാപ്പ ചുമത്തി നാടു കടത്തിയത്. ആറു മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. ഇത് ലംഘിച്ചാണ് പ്രതി പാലക്കുന്നില്‍ എത്തിയതെന്നു പൊലീസ് പറഞ്ഞു.