കാസര്‍കോട്: മുന്‍ പ്രവാസിയും വ്യാപാരിയും, മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന പൂടങ്കല്ല് സ്വദേശിയും ഇപ്പോള്‍ പാറപ്പള്ളിയില്‍ താമസക്കാരനുമായ സി.പി. റഹീം പൂടങ്കല്ല്(59) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖ ബാധിതനായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഒടയഞ്ചാലില്‍ അപ്സര ട്രേഡിങ് എന്ന മലഞ്ചരക്ക് വ്യാപാരം നടത്തി വരികയായിരുന്നു. പൂടങ്കല്ല് ഭാരത് മെഡിക്കല്‍ ഉടമയായിരുന്നു. ചുള്ളിക്കര ജമാഅത് സെക്രട്ടറി, സിപി.എം പൂടങ്കല്ല് ബ്രാഞ്ച് സെക്രട്ടറി, പനത്തടി ബാങ്ക് ഡയറക്ടര്‍, ജവഹര്‍ ക്ലബ് പൂടങ്കല്ല് പ്രസിഡന്റ്, പ്രവാസി തുടങ്ങിയ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. ഷെരീഫയാണ് ഭാര്യ. ഹിബ മറിയം മകളാണ്. കുഞ്ഞാമു, കുഞ്ഞബ്ദുള്ള, കുഞ്ഞലി കുണ്ടംകുഴി, ആച്ചു, പരേതരായ സിപി മുഹമ്മദ്, ഇബ്രാഹീം എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം പാറപ്പള്ളിയില്‍.