കണ്ണൂര്‍: ദേശീയപാതയില്‍ തളിപ്പറമ്പ് ഏഴാംമൈല്‍ എംആര്‍എ ഹോട്ടലിന് സമീപം ബസുകള്‍ തമ്മില്‍
കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടെക്ക് പോകുകയായിരുന്ന ബസും കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലെക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരെ തളിപ്പറമ്പിലെ വിവിധ ആശുപത്രികളില്‍ പ്രേവശിപ്പിച്ചിരിക്കയാണ്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി. അപകടത്തില്‍ ബസുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.