കാസര്‍കോട്: മഴക്കാലക്കള്ളന്മാര്‍ക്കു പിന്നാലെ മോട്ടോര്‍ പമ്പ് മോഷ്ടാക്കളും രംഗത്തിറങ്ങി. ബദിയഡുക്ക, ഷേണിയില്‍ നിന്നു കഴിഞ്ഞ ദിവസം പോയത് നാലു മോട്ടോര്‍ പമ്പുകള്‍. സദാശിവ ആചാര്യയുടെ ഷെഡില്‍ നിന്നു രണ്ടു മോട്ടോറുകളും അബ്ദുള്ള, രഘുരാമ എന്നിവരുടെ വീടുകളില്‍ നിന്നു രണ്ടു മോട്ടോറുകളുമാണ് മോഷണം പോയത്. മോഷണം സംബന്ധിച്ച് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിയാണ് മോട്ടോര്‍ പമ്പുകള്‍ മോഷ്ടിച്ചു കടത്തി കൊണ്ടുപോയതെന്നു സംശയിക്കുന്നു. വേനല്‍ക്കാലങ്ങളില്‍ ജലസേചനത്തിനു ഉപയോഗിക്കുന്ന മോട്ടോറുകളാണ് മോഷണം പോയത്. മഴക്കാലമായതിനാല്‍ മോട്ടോറുകളെ പൊതുവെ ശ്രദ്ധിക്കാറില്ല. ഇതു മുതലെടുത്താണ് ഒരേ പ്രദേശത്തു നിന്നു നാലു മോട്ടോറുകള്‍ ഒരേ സമയം മോഷ്ടിച്ചു കൊണ്ടു പോയത്.
മോട്ടോര്‍ പമ്പ് മോഷ്ടാക്കള്‍ ഇനിയും എത്താന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിപ്പ് നല്‍കി. ഷെഡുകളില്‍ സൂക്ഷിച്ചിട്ടുള്ള മോട്ടോറുകള്‍ സുരക്ഷിതമാണെന്നു ഉറപ്പു വരുത്തണമെന്നു കൂട്ടിച്ചേര്‍ത്തു.