എസ്‌ ഐയുടെ ഭാര്യ പാമ്പുകടിയേറ്റ്‌ മരിച്ചു

0
61

നീലേശ്വരം: വീട്ടിനകത്തു വച്ച്‌ അണലിയുടെ കടിയേറ്റ്‌ അത്യാസന്ന നിലയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരണത്തിനു കീഴടങ്ങി.
കാസര്‍കോട്‌ ഡി സി ആര്‍ ബിയില്‍ എസ്‌ ഐ ആയ നീലേശ്വരം, പള്ളിക്കര, കുഞ്ഞിപ്പുളിക്കാലിലെ ലതീഷ്‌ കുമാറിന്റെ ഭാര്യ അര്‍ച്ചന(40)യാണ്‌ മരിച്ചത്‌. കഴിഞ്ഞ മാസം 21ന്‌ രാത്രിയിലാണ്‌ അര്‍ച്ചനയ്‌ക്കു അണലിയുടെ കടിയേറ്റത്‌. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്കു മാറ്റി. പിന്നീട്‌ കണ്ണൂര്‍, എ കെ ജി ആശുപത്രി, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ നല്‍കി. നില അതീവ ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്‌ക്കു മാറ്റി. അണുബാധ ഉണ്ടായ കാല്‍ മുറിച്ചു മാറ്റുകയും ചെയ്‌തു.എന്നാല്‍ അണുബാധ കാരണം സ്ഥിതി കൂടുതല്‍ വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
കണ്ണൂര്‍, പെരളശ്ശേരിയിലെ പവിത്രന്റെയും സ്വര്‍ണ്ണവല്ലിയുടെയും മകളാണ്‌. മക്കള്‍: ജിതിന്‍, നിഥിന്‍.

NO COMMENTS

LEAVE A REPLY