ബീഹാര്‍ സ്വദേശിനിയും ബംഗ്‌ളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയുമായ കൃതി(24)യെ ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. ഈ ചിത്രങ്ങള്‍ പരിശോധിച്ച പൊലീസ് നഗരത്തെ നടുക്കിയ കൊല നടത്തിയത് കൃതിയുടെ പൂര്‍വ്വ കാമുകനും മധ്യപ്രദേശ് സ്വദേശിയായ അഭിഷേക് ആണെന്നു തിരിച്ചറിഞ്ഞു. ഒളിവില്‍ പോയ ഇയാളെ ഭോപ്പാലില്‍ വെച്ച് പൊലീസ് അറസ്റ്റു ചെയ്തു.
ജുലൈ 23ന് ആണ് കൃതി ദാരുണമായി കൊലചെയ്യപ്പെട്ടത്. പേയിംഗ് ഗസ്റ്റായി താമസിച്ചുവരുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയായിരുന്നു കൊലപാതകം. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ-‘കൃതിയും മധ്യപ്രദേശ് സ്വദേശിയായ അഭിഷേകും സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ഇതിനിടയില്‍ ഇരുവരും പ്രണയത്തിലായി. ഒരേ ഇടത്ത് ഇരുവരും പേയിംഗ് ഗസ്റ്റായി താമസിച്ചു തുടങ്ങി. നിസാരപ്രശ്‌നത്തെച്ചൊല്ലി അഭിഷേക് തന്റെ ജോലി ഉപേക്ഷിച്ചു. ഇതു ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തിനു ഇടയാക്കി. പരസ്പരം പിണങ്ങിയതോടെ കൃതി താമസിച്ചിരുന്ന പി.ജിയില്‍ നിന്നു മാറി മറ്റൊരിടത്തെ പിജിയിലേക്ക് താമസം മാറി. ഇതില്‍ പ്രകോപിതനായാണ് കൊല നടത്തിയത്.’