കാസര്‍കോട്: പനി ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ കോമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥി കെ വൈശാഖ്(17) ആണ് മരിച്ചത്. ബേഡകം ചേരിപ്പാടി സ്വദേശിയാണ്. പനി ബാധിച്ച് മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ഒരാഴ്ച മുമ്പാണ് പനിബാധിച്ചത്. മാതാവ് പ്രസന്ന ഇരു വൃക്കകളും നഷ്ടപ്പെട്ട്, ഡയാലിസിസ് ചെയ്ത് വരികയായിരുന്നു. പിതാവ്: ചേരിപ്പാടിയിലെ
ടാക്സി ഡ്രൈവര്‍ മധുസൂദനന്. സഹോദരൻ: വൈഷ്ണവ്