പയ്യന്നൂര്‍: ജയിലില്‍ നിന്നും പുറത്തിറങ്ങിയ 51 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ കണ്ണപുരം സ്വദേശി കെ മനോജ് കുമാറാണ് മരിച്ചത്. കണ്ണപുരം പാലത്തിന് സമീപം താമസിക്കുന്ന വാടക മുറിയിലാണ് ബുധനാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 20-ന് അടിപിടിക്കേസുമായി ബന്ധപ്പെട്ട് മനോജ് കുമാറിനെയും സുഹൃത്തുക്കളെയും കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യം.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കണ്ണപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








