തിരുവനന്തപുരം: നഴ്സിങ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കുണ്ടറ മുളവന പള്ളിയറ പുത്തന്‍വീട്ടില്‍ രാജു ജോണിന്റെയും റിജി ജോണിന്റെയും മകന് റിനോ രാജന് (22) ആണ് മരിച്ചത്. ബി.എസ്.സി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരാഴ്ചയായി കുണ്ടറ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രിയിലെ മൂന്നാം നിലയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംസ്കാരം പിന്നീട് നടക്കും.








