എം എസ് എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി വ്യാഴാഴ്ച; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷും പ്രതികള്‍

കൊച്ചി: എംഎസ്എഫ് നേതാവ് തളിപ്പറമ്പ്, അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് വിധി വ്യാഴാഴ്ച. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവന നടത്തുക. കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജന്‍ 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടി.വി രാജേഷ് 33-ാം പ്രതിയുമാണ്. 2012 ഫെബ്രുവരി 12നാണ് കണ്ണപുരം, കീഴറ, വള്ളുവന്‍കടവില്‍ വച്ച് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ ഷുക്കൂറും മറ്റും കല്ലെറിഞ്ഞതിന്റെ പ്രതികാരമായി കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പേരാണ് പ്രതി പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ മരണപ്പെട്ടതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആയംപാറയുടെ അഭിമാനമായികെ.സംഗീത് നാളെഎസ് ഐ തൊപ്പിയണിയും; ഗ്രാമത്തില്‍ നിന്നു ആദ്യമായി എസ്‌ഐ യാകുന്ന യുവാവിന് കരുത്തായത് വോളിബോളും എന്‍സിസിയും, പാസിംഗ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളും കുടുംബവും തൃശൂരിലേക്ക്
Scroll to top

You cannot copy content of this page