ചെന്നൈ : തമിഴ് സൂപ്പർ താരം ധനുഷിന്റെ രാഷ്ട്രീയ പ്രവേശന സാധ്യതകളെ ചൊല്ലി തമിഴ്നാട്ടിൽ അഭ്യൂഹം പരക്കുന്നു. രാജകുമാർ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ആക്ഷന് പ്രാധാന്യം നൽകിയു ള്ള ധനുഷ്- മമ്മൂട്ടി-സായി പല്ലവി ചിത്രമായ “ഓം ചാപ്റ്റർ 1” 20ന് റിലീസ് ചെയ്യാനിരിക്കെ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിനായിആരാധകർ കാത്തിരിക്കുകയാണ് .
ധനുഷിന്റെ ഫാൻസ് ക്ലബ്ബുകളെ “ധനുഷ് നർപണി ഇയക്കം”(ധനുഷ് വെൽഫയർ മൂവ്മെന്റ് ) എന്ന പേരിൽ ക്ഷേമ സംഘടനയായി പുന:സംഘടിപ്പിക്കുകയും,പുതിയ പതാക പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനെ രാഷ്ട്രീയ നീക്കമായാണ് പലരും വിലയിരുത്തുന്നത്. തദ്ദേശസ്വയംഭരണ- നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി “തമിഴക ഏഴിച്ചി കഴകം”(ടി ഇ കെ) എന്നപേരിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപവൽക്കരിക്കാനുള്ള നീക്കം ഉണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
കഴിഞ്ഞമാസം ധനുഷ് ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിക്കവേ ആരാധക കൂട്ടായ്മയുടെ ശക്തി സാമൂഹിക സേവനത്തിനായി വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സഹായങ്ങൾ ചെയ്യാൻ ആരാധകരോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതാണ് രാഷ്ട്രീയ പ്രവേശനത്തിനുള്ള അഭ്യൂഹം ശക്തമായത്. ധനുസ്സിന്റെ ഡൽഹി യാത്രയും, പ്രമുഖ രാഷ്ട്രീയ നേതാക്കളെ കണ്ടതും രാഷ്ട്രീയ നീക്കമായി തന്നെയാണ് കോൺഗ്രസ് കാണുന്നത്. ഇതിന് പിന്നിൽ ബിജെപിയാണെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.ജയിലർ-2 ഗംഭീര വിജയം നേടിയതോടെ തമിഴ്നാട്ടിൽ സൂപ്പർസ്റ്റാർ രജനീകാന്ത് ഒരു തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഇതും തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ധനുഷ് ആരാധകർ.
അതേസമയം തിരക്കേറിയ സിനിമ ഷെഡ്യൂളുകൾക്കിടയിൽ ധനുഷിന് എവിടെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ സമയം ലഭിക്കുകയെന്ന് സംവിധായകൻ രാജകുമാര്‍ പെരിയ സ്വാമി ചോദിക്കുന്നുണ്ട്. നിരവധി പ്രൊജക്ടുകളാണ് അണിയറയിൽ ധനുഷിന്റേതായി ഒരുങ്ങുന്നത്. ഇതിനു തന്നെ വർഷങ്ങൾ എടുക്കുമെന്നും സംവിധായകൻ ചൂണ്ടിക്കാട്ടുന്നു.എന്നാൽ തനിക്ക് ലഭിക്കുന്നത് രാഷ്ട്രീയ പിന്തുണയല്ല,മറിച്ച് ദൈവവും, ആരാധകരും, ജനങ്ങളുമാണ് തനിക്ക് പിന്നിലന്നാണു ധനുഷ് വ്യക്തമാക്കുന്നതു്.








