ഒന്നരവയസുകാരിയെ അച്ഛന്‍ നിലത്തടിച്ചു കൊന്നു; സംഭവം മദ്യ ലഹരിയില്‍

ആലപ്പുഴ: മാവേലിക്കരയില്‍ ഒന്നര വയസുകാരിയെ നിലത്തടിച്ചു കൊലപ്പെടുത്തി. അസം സ്വദേശികളുടെ മകളായ ദീപികയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് പരിതോഷ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ (ശനി) രാത്രി 10 മണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.

അസം സ്വദേശികളായ പരിതോഷ് മണ്ഡലം ഭാര്യയും ഒന്നര വയസ്സുള്ള മകളും വാടക വീട്ടിലാണ് താമസം. രാത്രിയില്‍ മദ്യ ലഹരിയിലെത്തിയ പരിതോഷ് മകളെ മര്‍ദ്ദിക്കുകയും നിലവിളിച്ചപ്പോള്‍ നിലത്തടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ കാണപ്പെട്ടു. ഡോക്ടര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര പുഞ്ചക്കൊടി വലിയ വീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25വരെ; ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദേവപ്രശ്ന ചിന്തയും ആഘോഷകമ്മിറ്റി രൂപീകരണവും
Scroll to top

You cannot copy content of this page