റെയില്‍വെ ട്രാക്കിലെ സ്‌ഫോടനം; പാക് ബന്ധമുള്ള യുവതീ യുവാക്കള്‍ അറസ്റ്റില്‍

ചണ്ഡിഗഡ്: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ റെയില്‍വെ ട്രാക്കിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റു ചെയ്തു. മഹക് ദീപ് കൗര്‍ (21), ദവീന്ദര്‍ സിംഗ് (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന സ്ത്രീയാണ് മഹക് ദീപ്. ഇവരുടെ ഭര്‍ത്താവ് മയക്കുമരുന്നു കേസില്‍ പിടിയിലായി ജയിലിലാണ്.

നവംബര്‍ മൂന്നിന് ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള 50 ജി ബി ഗ്രാമത്തിനു സമീപത്ത് റെയില്‍വെ ട്രാക്കില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് കൗറിനെയും യുവാവിനെയും പിടികൂടിയത്. ഇവര്‍ക്കു പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയുമായി ബന്ധം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിശദമായ അന്വേഷണം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര പുഞ്ചക്കൊടി വലിയ വീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25വരെ; ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദേവപ്രശ്ന ചിന്തയും ആഘോഷകമ്മിറ്റി രൂപീകരണവും
Scroll to top

You cannot copy content of this page