വസ്ത്രാലയത്തിലെ ട്രയല്‍ റൂമില്‍ 18 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി; പ്രണയപകയെന്ന് സംശയം

ന്യൂദെല്‍ഹി: രാജ്യ തലസ്ഥാനത്തെ വസ്ത്രാലയത്തിലെ ട്രയല്‍ റൂമില്‍ ജീവനക്കാരിയായ 18 കാരി കൊല്ലപ്പെട്ട നിലയില്‍. പശ്ചിമ ഡല്‍ഹി സ്വദേശിനിയായ ഷബ്‌നം ആണ് കൊല്ലപ്പെട്ടത്. മോട്ടി നഗര്‍ മെട്രോ സ്‌റ്റേഷനു സമീപത്തെ വസ്ത്രാലയത്തിലെ ജീവനക്കാരിയാണ്. ഷബ്‌നത്തിന്റെ ആണ്‍ സുഹൃത്താണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു.

ഇന്നലെ (ശനി) ഷബ്‌നത്തിന്റെ ജോലി സമയം അവസാനിക്കാനായപ്പോള്‍ പ്രതിയായ യുവാവ് കടയില്‍ എത്തിയെന്നും തുടര്‍ന്ന് ശബ്‌നത്തെ ട്രയല്‍ റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടു. രാത്രി ഒന്‍പതു മണിയോടെ മറ്റു ജീവനക്കാര്‍ കട അടയ്ക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ശബ്‌നത്തെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഷബ്‌നവും യുവാവും നേരത്തെ അടുത്ത ബന്ധത്തിലായിരുന്നു. ഏതാനും മാസം മുമ്പ് ഇരുവരും തമ്മില്‍ അകലുകയായിരുന്നുവത്രെ. ഇതായിരിക്കാം അരുംകൊലയക്ക് ഇടയാക്കിയതെന്നു സംശയിക്കുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page