സുഹൃത്തു നല്‍കിയ മിഠായി പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു

ഭോപ്പാല്‍: സുഹൃത്ത് നല്‍കിയ മിഠായി പൊട്ടിത്തെറിച്ചു യുവാവു മരിച്ചു.

മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. രാത്രി ഭക്ഷണം കഴിച്ചശേഷം രാജേന്ദ്രബരൗതിയ രാജേന്ദ്ര (35) എന്നയാള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരിക്കുമ്പോഴാണ് അയല്‍ക്കാരന്‍ എത്തി മിഠായി എന്ന രീതിയില്‍ സ്‌ഫോടകവസ്തു നല്‍കിയത്. മിഠായിയാണെന്ന വിശ്വാസത്തില്‍ അത് വാങ്ങിയ രാജേന്ദ്ര അതു വായിലിട്ടു. ഉടനുണ്ടായ സ്‌ഫോടനത്തില്‍ അതു വായില്‍ പൊട്ടിത്തെറിച്ചു. അത്യാസന്ന നിലയിലായ രാജേന്ദ്രയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മണിക്കൂറിനുള്ളില്‍ അദ്ദേഹം മരിച്ചു.

കാട്ടുപന്നികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു രസഗുളയില്‍ ഒളിപ്പിച്ചു നല്‍കുകയായിരുന്നെന്നു പ്രതി രാമഭഗത് ബരൗതിയ പോലീസിനോട് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മധുരപലഹാരമാണെന്നും പറഞ്ഞാണ് സ്‌ഫോടക വസ്തു കൈമാറിയതെന്നും അയാള്‍ പോലീസിനോട് സമ്മതിച്ചു.

ഇയാള്‍ക്ക് സ്‌ഫോടകവസ്തു എങ്ങനെ കിട്ടിയെന്ന് അതുപയോഗിച്ചു രാജേന്ദ്രയെ കൊലപ്പെടുത്തിയതെന്തിനാണെന്നും പോലീസ് അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തയ്ക്വോണ്ടോ പരിശീലന രംഗത്ത് ചരിത്രനേട്ടം: ചെറുവത്തൂര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാഡമിയിലെ അനിലിനും 50 കുട്ടികള്‍ക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
Scroll to top

You cannot copy content of this page