എന്റോസള്‍ഫാന്‍ പ്രതിമ അനാച്ഛാദന വിവാദം: ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് സംഘാടകരില്‍ നിന്നു കൃത്യമായ വിവരം ലഭിക്കാത്തതിനാല്‍, കാസര്‍കോട്ടേക്കുള്ള ടിക്കറ്റ് റദ്ദാക്കിയത് അവസാന നിമിഷം: സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ വിഖ്യാത ശില്‍പി കാനായികുഞ്ഞിരാമന്‍ നിര്‍മ്മിച്ച ‘വിക്ടിംസ് ‘,’ഫ്രീഡം’ ശില്‍പം അനാച്ഛാദന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നു.
ഇതോടെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരണവുമായി രംഗത്തെത്തി.
സംഘാടകരില്‍ നിന്നു കൃത്യമായ വിവരം ലഭിക്കാത്തതിനാലാണ് ചടങ്ങില്‍ സംബന്ധിക്കാതിരുന്നതെന്നു തിരുവഞ്ചൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. കാസര്‍കോട്ടേക്കുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാല്‍ സംഘാടകരില്‍ നിന്നു വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാല്‍ ടിക്കറ്റ് അവസാന നിമിഷം റദ്ദാക്കുകയായിരുന്നു- തിരുവഞ്ചൂര്‍ വിശദീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നു പറയാനേ കഴിയൂ- സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

എന്റോസള്‍ഫാന്‍ ദുരന്തത്തിന്റെ സ്മരാണാര്‍ത്ഥമാണ് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ‘വിക്ടിംസ്’ , ‘ഫ്രീഡം’ എന്നീ ശില്‍പ്പങ്ങള്‍ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ചത്. 18 വർഷം കൊണ്ടാണ് ഇരു ശില്‍പങ്ങളും പൂര്‍ത്തിയാക്കിയത്. ഇന്നലെയായിരുന്നു ശില്‍പ്പങ്ങള്‍ അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സ്പീക്കറായിരുന്നു അനാച്ഛാദനം നിര്‍വ്വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ സ്പീക്കര്‍ എത്താത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മുതിര്‍ന്ന കലാകാരന്മാര്‍ ചടങ്ങിന് തൊട്ടുമുമ്പ് ശില്‍പ സമുച്ചയത്തിനു മുന്നില്‍ കെട്ടിയ നാട മുറിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
14 കാരിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ പീഡിപ്പിച്ചു; തിരിച്ചെത്തിയപ്പോള്‍ അടുത്ത ബന്ധുവിന്റെ അതിക്രമത്തിനും ഇരയായി, കാസര്‍കോട് പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page