കണ്ണൂര്‍: ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നിനിടയില് 20കാരന് കുഴഞ്ഞു വീണു മരിച്ചു.
പാനൂര്‍, മൊകേരി, പാനേന്റവിട ഹൗസില്‍ ഷാല്മിന് സജീഷ് (20) ആണ് മരിച്ചത്.
ഇന്നലെ (വെള്ളി) രാത്രി എട്ടരമണിയോടെയാണ് സംഭവം. ടര്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
ഇന്ത്യന്‍ സൈന്യത്തില്‍ അഗ്നിവീര്‍ വിഭാഗത്തിലേക്ക് ഷാല്മിനെ തെരഞ്ഞെടുത്തിരുന്നു. ഇതിനിടെയാണ് മരണം തട്ടിയെടുത്തത്.
സജീവന്-ജിമിഷ ദമ്പതികളുടെ മകനാണ്. സഹോദരി: ഷാന്വിയ.








