വീട്ടിനുള്ളിൽ മലിനവാതകം : കുടുംബത്തിന് പ്ലംബിങ് സ്‌ഥാപനം 2.16 കോടി ഡോളർ (ഏകദേശം 180 കോടിയിലധികം രൂപ) നഷ്ടപരിഹാരം നല്കാൻ അമേരിക്കൻകോടതി വിധി


പി പി ചെറിയാൻ
ടെക്സസ്: വീടിന്റെ പ്ലംബിങ്ങിലുണ്ടായ ഗുരുതരമായ തരാറുമൂലം വർഷങ്ങളോളം മലിനവാതകം ശ്വസിക്കേണ്ടി വന്ന യുഎസിലെ ടെക്സസിലുള്ള ഫോർട്ട് വർത്ത് കുടുംബത്തിന് 2.16 കോടി ഡോളർ (ഏകദേശം 180 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ ടാറന്റ് കൗണ്ടി ജൂറി വിധിച്ചു.
വീടിന്റെ ആറ്റിക് (തട്ടിൻപുറം) ഭാഗത്ത് പ്ലംബിങ് വെന്റുകൾ കൃത്യമായി പുറത്തേക്ക് തുറക്കാതെ അടഞ്ഞുപോയതിനെ തുടർന്നാണ് ദുർഗന്ധവും വിഷവാതകവും വീടിനുള്ളിലേക്ക് പടർന്നത്. തുടർച്ചയായി മലിനവാതകം ശ്വസിക്കേണ്ടി വന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരികയും വീട് താമസയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു.
തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ഉത്തരവാദിത്തമില്ലായ്മയും കണക്കിലെടുത്താണ് നിർമ്മാണ/പ്ലംബിങ് കമ്പനിക്കെതിരെ കോടതി കടുത്ത പിഴയും ഭീമമായ നഷ്ടപരിഹാരവും വിധിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page