കൊല്ലം: പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ (73) ട്രെയിനിൽ നിന്ന് വീണു മരിച്ചു .കൊല്ലം കുരീപ്പുഴ മണലിൽ സ്വദേശിയാണ്. തമിഴ്നാട്ടിലെ മാർത്താണ്ഡം കുഴിത്തുറയിൽ ആയിരുന്നു അപകടം. കുടുംബാംഗങ്ങൾക്കൊപ്പം മാർത്താണ്ഡത്തുള്ള കുടുംബ ക്ഷേത്രത്തിലേക്ക് ഉള്ള യാത്രയ്ക്കിടയിൽ ആയിരുന്നു അപകടം. നിരവധി മലയാള പ്രസിദ്ധീകരണങ്ങളിൽ ഫോട്ടോഗ്രാഫർ ആയിരുന്നു. സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായും പ്രവർത്തിച്ചിട്ടുണ്ട്.








