അഷ്‌റഫ് മഞ്ചേശ്വരത്തിന് ചെര്‍ക്കളം അബ്ദുള്ള സ്മാരക പുരസ്‌കാരം

മനാമ: ബഹ്റൈനിലെ മികച്ച സാമൂഹിക പ്രവര്‍ത്തകനു കെഎംസിസി ബഹ്റൈന്‍- കാസര്‍കോട് മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ചെര്‍ക്കളം അബ്ദുള്ള സ്മാരക പുരസ്‌കാരത്തിന് അഷ്‌റഫ് മഞ്ചേശ്വരം അര്‍ഹനായി.

നവംബര്‍ 13-ന് മനാമ കെഎംസിസി ഓഫീസില്‍ നടക്കുന്ന മണ്ഡലം കണ്‍വെന്‍ഷന്റെയും തൂഫാന്‍ ആന്റി ഡ്രഗ് അവയര്‍നസ് പ്രോഗ്രാമിന്റെയും ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പുരസ്‌കാര ജേതാവിനെ കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ സൂം മീറ്റിംഗില്‍ പ്രഖ്യാപിച്ചു.

ഹാഫിസ് മുഹമ്മദ് സവാദ് വാഫി പ്രാര്‍ത്ഥന നടത്തി. കെഎംസിസി ബഹ്റൈന്‍- കാസര്‍കോട് മണ്ഡലം സെക്രട്ടറി ഷംസുദ്ദീന്‍ സി.പി. സ്വാഗതം പറഞ്ഞു . മണ്ഡലം പ്രസിഡന്റ് റഫീഖ് അധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്റൈന്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷാഫി പറക്കട്ട ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സലീം തളങ്കര,

സെക്രട്ടറി റിയാസ് പട്‌ല, ഓര്‍ഗ. സെക്രട്ടറി സത്താര്‍ ഉപ്പള, കെഎംസിസി ബഹ്റൈന്‍ ഉദുമ മണ്ഡലം പ്രസിഡന്റ് റഹ്‌മാന്‍ കട്ടക്കാല്‍, മുന്‍ ജില്ലാ പ്രസിഡന്റ് ഖലീല്‍ ആലംപാടി, മുന്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പൈക്ക, മണ്ഡലം ട്രഷറര്‍ ഹനീഫ ചൂരി പ്രസംഗിച്ചു.
പുരസ്‌കാര ജേതാവായ അഷ്‌റഫ് മഞ്ചേശ്വരത്തിന് പ്രശസ്തിപത്രവും മെമന്റോയും 11,111 രൂപ അവാര്‍ഡും 13-ന് മനാമ കെഎംസിസി ഓഫീസില്‍ നടക്കുന്ന തൂഫാന്‍ ആന്റിഡ്രഗ് അവയര്‍നസ് പരിപാടിയോടനുബന്ധിച്ചുള്ള ചടങ്ങില്‍ സമ്മാനിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page