അമിതാഭ് ബച്ചന് ബോംബ് ഭീഷണി

മുംബൈ : അമിതാഭ് ബച്ചന്റെ ജുഹുവിലെ ജൽസ ബംഗ്ലാവിൽ കാർ ബോംബ് ആക്രമണ ഭീഷണി . ഇ മെയിലിലാണ് ബോംബാക്രമണ ഭീഷണി ഉയർത്തിയിട്ടുള്ളത്. മുംബൈ കോടതിയിലും വിമാനത്താവളത്തിലും ബോംബ് ആക്രമണത്തിന് പദ്ധതിയുണ്ടെന്ന് ഭീഷണിയിൽ മുന്നറിയിച്ചു. ബച്ചനെ ഡിസംബർ 31 നുള്ളിൽ അദ്ദേഹത്തിന്റെ വസയിൽ വധിക്കുമെന്നാണ് ഭീഷണി .27ന് മുംബൈ മഹാലക്ഷ്മി സ്റ്റേഡിയം തകർക്കുമെന്നും 27 നടക്കുന്ന സംഗീത പരിപാടിയിലും അക്രമം ഉണ്ടാകുമെന്നും ഇ-മെയിൽ സന്ദേശത്തിൽ ഭീഷണിയുണ്ട്. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പോലീസും സുരക്ഷാ സേനയും അതീവ ജാഗ്രത പുലർത്തുന്നു. ഇ-മെയിലിന്റെ വിശ്വസനീയത സ്ഥിരീകരിക്കാൻ അധികൃതർ ശ്രമം തുടരുന്നുണ്ട് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ് ഉൾപ്പെടെ പത്തിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിയവേ ഉപയോഗിച്ചത് 26 ഓളം മൊബൈൽ നമ്പറുകൾ; കാടങ്കോട് സ്വദേശി മുത്തലീബ് മൈസൂരുവിൽ പിടിയിൽ
Scroll to top

You cannot copy content of this page