ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുല്‍ഗാം സിആര്‍പിഎഫ് ക്യാമ്പിനും ചെക്ക് പോസ്റ്റിനും നേരെ ഭീകരാക്രമണം. മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കു പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ശക്തമായി തിരിച്ചടിച്ചു. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബൈക്കില്‍ എത്തിയ ഭീകരര്‍ കുല്‍ഗാമിലെ അഖ്‌റാന്‍ മേഖലയിലുള്ള ക്യാമ്പിനു നേരെ ആക്രമണം നടത്തിയത്.
അക്രമികളെ കണ്ടെത്തുന്നതിനായി സുരക്ഷാസേന പ്രദേശം പൂര്‍ണ്ണമായും വളഞ്ഞിരിക്കുകയാണ്. പരിക്കേറ്റ ജവാന്മാരെ അനന്തനാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.








