വിവാഹ സൽക്കാരത്തിനിടെ സംഘർഷം; മർദ്ദനമേറ്റ പ്രവാസി മരിച്ചു

കണ്ണൂർ: പള്ളിക്കുന്നിൽ വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പള്ളിക്കുന്ന് രാജീവ് നഗർ കോളനിക്ക് സമീപത്തെ ‘മാധവാലയ’ത്തിൽ പി സുമേശനാണ് (55) മരിച്ചത്. പ്രവാസിയായിരുന്നു.
ഞായറാഴ്ച വൈകിട്ട് 3:30-നാണ് ബന്ധുവിന്റെ വീട്ടിൽ ഏറ്റുമുട്ടലുണ്ടായത്. വാക്കേറ്റത്തിനിടെ ചിലർ ഇദ്ദേഹത്തെ മർദ്ദിച്ചിരുന്നു.
പ്രശ്നങ്ങൾ അവസാനിച്ച ശേഷം തിരിച്ച് സ്വന്തം വീട്ടിലെത്തിയ സുമേശൻ ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി മരിച്ചു. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page