കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ജ്യുവല്‍ ലക്ഷ്മി(13)യാണ് മരിച്ചത്. ഷാജിയുടെയും രജിഷയുടെയും മകളാണ് ജുവല്‍. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ വീടിന്റെ ടെറസിലെ കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുകയാണ്. സംഭവത്തില്‍ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.








