അഞ്ചുപേർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

പാലക്കാട്: മനിശ്ശീരിയിൽ അഞ്ചുപേർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരം. പനമണ്ണ സ്വദേശി വൈശാഖും മറ്റൊരാളുമാണ് മരിച്ചതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി 12.30-നാണ് അപകടമുണ്ടായത്.
ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുവന്ന കാർ മനിശ്ശീരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. സംഭവസമയത്ത് പരിസരത്തുണ്ടായിരുന്ന ഒറ്റപ്പാലം പൊലീസിന്റെ പട്രോളിങ് സംഘം രണ്ടുപേരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും അവർ മരണപ്പെട്ടിരുന്നു. രണ്ടുപേർ കാറിനകത്ത് കുടുങ്ങിപ്പോയി. മറ്റൊരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുപോയതായാണ് വിവരം. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. പൊലീസ് ഷൊർണൂർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് കാറിൽക്കുടുങ്ങിയ രണ്ടുപേരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ വാണിയംകുളത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page