മലബാര്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, സ്റ്റേഷനില്‍ വച്ചും ശല്യം ചെയ്തു, പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ മുഖത്തടിച്ച് വീഴ്ത്തി; പ്രതി വിജേഷ് പിടിയില്‍

തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ വിജേഷ് എന്നയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ യാത്രക്കാര്‍ ചേര്‍ന്നാണ് പിടികൂടിയത്. ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനില്‍വെച്ച് ആദ്യം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നു. അപ്പോള്‍ സഹയാത്രക്കാര്‍ ഇടപെട്ട് യുവാവിനെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് പേട്ട സ്റ്റേഷനില്‍ ഇറങ്ങിയ യുവതിയെ വിജീഷ് പിന്തുടര്‍ന്ന് ശല്യം ചെയ്തു. പരാതിപ്പെടുമെന്ന് പറഞ്ഞതോടെ മുഖത്തടിച്ചുവീഴ്ത്തി. ഇതുകണ്ട യാത്രക്കാര്‍ വിജേഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ പെണ്‍കുട്ടി പിന്നീട് പൊലീസില്‍ പരാതി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page