ബംഗ്ളൂരു: കാമുകനൊപ്പം ജീവിക്കുന്നതിനു തടസ്സം നിന്ന മകനെ മാതാവും കാമുകനും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ മാതാവും കാമുകനും ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. ബെലഗാവി ംസ്വദേശിനിയും ബംഗ്ളൂരുവില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായ മീന നാരായണന് (40), കാമുകനും ടാക്സി ഡ്രൈവറുമായ മഹാരാഷ്ട്ര സ്വദേശി രാകേഷ് ജാമുനി (45) എന്നിവരെയും മൃതദേഹം ഉപേക്ഷിക്കുന്നതിനു സഹായം നല്കിയ മറ്റു അഞ്ചുപേരെയുമാണ് അറസ്റ്റു പൊലീസ് ചെയ്തത്. മീനാ നാരായണന്റെ മകന് വിജയനാരായണന്‍ (20) ആണ് കൊല്ലപ്പെട്ടത്. മീനയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മരണശേഷം മകനുമായി താമസിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് മഹാരാഷ്ട്ര സ്വദേശിയായ ടാക്സി ഡ്രൈവറുമായി പ്രണയത്തിലായത്. ഈ ബന്ധത്തെ മകന് എതിര്‍ത്തിരുന്നു. ഇതിന്റെ വിരോധത്തില്‍ കാമുകനുമായി ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസം വിജയനാരായണനു ഉറക്ക ഗുളിക നല്കി മയക്കിയ ശേഷം കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരുടെ സഹായത്തോടെ മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.








