ദുബൈ : ചങ്ങാതിക്കൂട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ ജിസിസി കമ്മിറ്റി ഉദ്ഘാടനം ചെയ്തു.
പ്രമുഖ പണ്ഡിതൻ ഇ പി ഹംസത്തു സഅദി ഉദ്ഘാടന കർമ്മം ഓൺലൈനിലൂടെ നിർവ്വഹിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നുമായി ചങ്ങാതിമാർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു.

പ്രവാസ ലോകത്തെ ചങ്ങാതിമാരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക, പ്രവാസികളുടെ ക്ഷേമത്തിനും നാട്ടിലെ പാവപ്പെട്ട കുടുംബങ്ങൾക്കും രോഗികൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി കൂടുതൽ കാര്യക്ഷമമായ ചാരിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നതാണ് ജിസിസി കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
“ദൂരെ ഇരുന്നാലും മനസ്സുകൾ ഒന്നാകുമ്പോൾ അതാണ് യഥാർത്ഥ കൂട്ടായ്മ. പ്രവാസ ജീവിതത്തിൽ അല്ലാഹുവിനെ മറക്കാതെ, നാട്ടിലെ സഹോദരങ്ങൾക്ക് കൈത്താങ്ങാകുന്ന ഈ ചങ്ങാതിക്കൂട്ടത്തിന്റെ പ്രവർത്തനം മാതൃകാപരമാണ്. അല്ലാഹു ഇതിന് വലിയ പ്രതിഫലം നൽകട്ടെ.”_ഹംസത്തു സഅദി ആശംസിച്ചു.
സൗദി, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓൺലൈനിലൂടെ പങ്കെടുത്തു.








