ഇന്ത്യയിലെ പ്രഥമ പൗരന്‍ എന്ന സമുന്നത പദവി അലങ്കരിക്കുന്നത് രാഷ്ട്രപതി. അതായത് പ്രസിഡണ്ട്. രാഷ്ട്രപതിക്ക് പോലും ഇല്ലാത്ത ചില അധികാരങ്ങളുണ്ട്. മന്ത്രിമാര്‍ക്കും സംസ്ഥാന നിയമസഭാ സാമാജികര്‍ക്കും. സ്വന്തം ശമ്പളം സ്വയം നിശ്ചയിക്കുന്നതിനുള്ള അധികാരവും അവകാശവും.
രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം അഞ്ചുലക്ഷം രൂപ. ഇത് നിശ്ചയിച്ചത് നമ്മുടെ പാര്‍ലിമെന്റ്, രാഷ്ട്രപതി തന്നത്താന്‍ നിശ്ചയിച്ചതല്ല. അതായത്, സംസ്ഥാന മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കും ഉള്ള അധികാരം പ്രഥമ പൗരനായ രാഷ്ട്രപതിക്കില്ല. സര്‍ക്കാര്‍ തീരുമാനിക്കും അത്.
എന്നാല്‍, ഇവര്‍ക്കാര്‍ക്കുമില്ലാത്ത അധികാരവും അവകാശവും ഉണ്ട് സംസ്ഥാന മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കും. സ്വന്തം ശമ്പളവും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും (അലവന്‍സുകള്‍) എത്രയാകണം എന്ന് തീരുമാനിക്കാനുള്ള അധികാരം. തന്നിഷ്ടപ്പടി അതെല്ലാം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. പുറത്തു നിന്നുള്ള ആരുടെയും സമ്മതം വാങ്ങേണ്ടാ.
കഴിഞ്ഞ മാസം നമ്മുടെ നിയമസഭ സമ്മേളിച്ച് അത് സംബന്ധിച്ചുള്ള ബില്ല് അംഗീകരിച്ചു എന്ന് പത്രവാര്‍ത്ത. (29102026) മന്ത്രിമാരുടെ ശമ്പളം പ്രതിമാസം ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. (1,33,000രൂപ) ഒരു ലക്ഷത്തി എണ്ണായിരം (1,08,000) രൂപയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. എം എല്‍ എമാരുടെ ശമ്പളം എഴുപതിനായിരം രൂപയില്‍ നിന്നും തൊണ്ണൂറ്റെട്ടായിരം രൂപയാക്കി. 2018നു ശേഷം ആദ്യമായിട്ടാണ് ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നത് എന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബഹു. വി ഡി സതീശന്റെ ഗ്യാരന്റിയാണോ?
ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളും കൂട്ടിയിട്ടുണ്ട്. സ്റ്റാഫ് അലവന്‍സ് ഇരുപതിനായിരം രൂപയില്‍ നിന്നും മുപ്പതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. സ്റ്റാഫ് അലവന്‍സ് ഇരുപതിനായിരം രൂപ ഉണ്ടായിരുന്നത് മുപ്പതിനായിരം രൂപയാക്കി. ടെലഫോണ്‍ അലവന്‍സ് പതിനൊന്നായിരം രൂപ. റെയില്‍വേ കൂപ്പണ്‍ നാല് ലക്ഷം രൂപ. ഇതു രണ്ടും നേരത്തേ ഉണ്ടായിരുന്നത് മാറ്റമില്ലാതെ തുടരും.
മന്ത്രിമാര്‍ക്കും, പ്രതിപക്ഷ നേതാവിനും സ്പീക്കര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും, ചീഫ് വിപ്പിനും ശമ്പളത്തിനും ക്ഷാമബത്തയ്ക്കും പുറമെ നിയോജകമണ്ഡലം ബത്തയും ഉണ്ട്. നാല്‍പത്തഞ്ചായിരം രൂപയോളം കിട്ടും നിയോജക മണ്ഡലം ബത്ത. സ്വന്തം മണ്ഡലത്തില്‍ നിന്നും തലസ്ഥാനത്തേയ്ക്ക് യാത്രാ അലവന്‍സായി പ്രതിമാസം 25,000 രൂപ. നേരത്തേ ഇത് പതിനേഴായിരം രൂപയായിരുന്നു. മന്ത്രിമാര്‍ക്കുള്ള യാത്രാബത്ത കിലോമീറ്ററിന് പതിനഞ്ച് രൂപ ഉണ്ടായിരുന്നത് ഇരുപത് രൂപയാക്കി. ദിനബത്ത ആയിരം രൂപ ഉണ്ടായിരുന്നത് ഇരട്ടിയാക്കി- 2000രൂപ.
എം എല്‍ എമാര്‍ക്ക് വിമാനയാത്രയ്ക്ക് അലവന്‍സ് അറുപതിനായിരം രൂപ ഉണ്ടായിരുന്നത് എഴുപതിനായിരം രൂപയാക്കി. വിമാനയാത്ര വേണ്ടാ എന്നുള്ളവര്‍ക്ക് ഈ തുക ട്രെയിന്‍ യാത്രയ്ക്കുള്ള കൂപ്പണായോ ഇന്ധന കൂപ്പണായോ അനുവദിക്കും.
എം എല്‍ എ മാര്‍ക്ക് ഒരു സ്റ്റാഫിനെക്കൂടി അനുവദിക്കണം എന്ന ആവശ്യം സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പരിഗണിക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. അനുവദിക്കും ഉടനെ എന്ന കാര്യത്തില്‍ സംശയം വേണ്ടാ. എം എല്‍ എ മാരുടെ കാര്യമല്ലേ? മന്ത്രിമാര്‍ക്ക് സ്റ്റാഫ് എത്രയും ആകാം എന്നാണല്ലേ കീഴ്വഴക്കം. അവര്‍ ജോലി ചെയ്യുന്നത് (എന്ത് ജോലി? ആരുടെ ജോലി?) പാര്‍ട്ടി ഓഫീസുകളില്‍ പാര്‍ട്ടിക്കാര്യം നോക്കിയാല്‍ മതി. പണ്ട് ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരിക്കെ നിലമ്പൂരിലെ പാര്‍ട്ടി ഓഫീസില്‍ സ്റ്റാഫ് തസ്തികയില്‍ നിയമിതനായ ഒരാള്‍ ചെയ്തു കൂട്ടിയ വേണ്ടാതീനങ്ങള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും.
എം എല്‍ എ മാരുടെ പരമാവധിപെന്‍ഷന്‍ അമ്പതിനായിരത്തില്‍ നിന്ന് അറുപതിനായിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. അവരുടെ യാത്രാകൂപ്പണ്‍ അമ്പതിനായിരം രൂപയാക്കി.
എം എല്‍ എ പെന്‍ഷന്‍-അതിന് സേവന കാല പരിധിയൊന്നും ബാധകമല്ല. രണ്ടു കൊല്ലത്തെ സേവനത്തിന് പെന്‍ഷന്‍ അര്‍ഹത എന്നായിരുന്നു നേരത്തേ വ്യവസ്ഥ. സാമാജികനായി സത്യ പ്രതിജ്ഞ ചൊല്ലി ഒപ്പിട്ടതിന്റെ പിറ്റേന്ന് തന്നെ രാജി വെച്ചൊഴിഞ്ഞാലും പെന്‍ഷന്‍ നല്‍കണം എന്ന് ഒരംഗം ആവശ്യപ്പെട്ടിരുന്നു. തല്‍ക്കാലം മാറ്റി വെച്ചെങ്കിലും പില്‍ക്കാലത്ത് എന്തോ നീക്കുപോക്ക് വരുത്തിപോലും.
സഭ സമ്മേളിക്കുന്ന ദിവസങ്ങളില്‍ സിറ്റിങ് ഫീസ് (ഇരിപ്പ് കൂലി) എന്നൊരു ആനുകൂല്യം ലഭിക്കും. എത്രനേരം സഭയില്‍ സന്നിഹിതനാകണം സിറ്റിങ്ങ് ഫീസിന് അര്‍ഹനാകാന്‍? സഭയില്‍ ഒപ്പിട്ട് സാന്നിധ്യം അറിയിച്ച ഉടനെ ഇറങ്ങിപ്പോയാലും കിട്ടും സിറ്റിങ്ങ് ഫീസ്. സഭയില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍. എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറങ്ങിപോയാലും സിറ്റിങ്ങ് എന്ന് കണക്കാക്കും, ഫീസ് കിട്ടും. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഡ്യൂട്ടിക്കിടയില്‍ എഴുന്നേറ്റ് പോയാലോ? അന്നത്തെ ശമ്പളം തടയപ്പെടും.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ദ്ധനവിന്റെ തോതില്‍ ക്ഷാമ ബത്തയും വര്‍ദ്ധിപ്പിക്കണം എന്ന് ജീവനക്കാര്‍ ആവശ്യമുന്നയിച്ചാല്‍, പ്രക്ഷോഭം നടത്തിയാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകും. ശമ്പളവും ക്ഷാമബത്തയും കൂട്ടേണ്ടതുണ്ടോ? ജീവനക്കാരുടെ ആവശ്യം ന്യായയുക്തമാണോ എന്ന് അന്വേണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കും. റിട്ടയര്‍ ചെയ്ത ന്യായാധിപനായിരിക്കും മിക്കപ്പോഴും കമ്മീഷന്‍. സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നില്ല. നീണ്ടു നീണ്ടു പോകും. അപ്പോഴേയ്ക്കും ഭരണം മാറിയേക്കാം. കമ്മീഷന്‍ കാലാവധി കഴി
ഞ്ഞാല്‍ പ്രവര്‍ത്തനം നിര്‍ത്തും. പുതിയ സര്‍ക്കാര്‍ പുതിയ കമ്മീഷനെ നിയമിച്ചേക്കാം.
എന്നാല്‍ മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഈ നടപടി ക്രമങ്ങളൊന്നും പാലിക്കേണ്ടാ. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് പോലെ നടത്തും.
പൊതു പണത്തിന്റെ ശരിയായ വിധത്തിലുള്ള വിനിയോഗം ഉറപ്പാക്കണം- കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പാര്‍ലിമെന്റിന്റേയും നിയമസഭകളിലേയും പബ്ലിക് അക്കൗണ്ട് കമ്മിറ്റികളുടെ അധ്യക്ഷന്മാരുടെയും അംഗങ്ങളുടെയും ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള പറഞ്ഞു. പൊതു പണത്തിന്റെ ദുരുപയോഗം തടയണം എന്നും.
ദുരുപയോഗം, തെറ്റായ രീതിയിലുള്ള ഉപയോഗം- നേരത്തേ വിവരിച്ച കാര്യങ്ങള്‍ മന്ത്രിമാരുടെയും എം എല്‍ എ മാരുടെയും ശമ്പളവും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നത് ദുരുപയോഗമല്ലേ? സദുപയോഗമാണ് എന്നാണോ ഇവരുടെ അഭിപ്രായം?








