കണ്ണൂര്‍: കതിരൂര്‍, പാട്യം, പത്തായക്കുന്ന്, കുപ്യാട്ട് മുത്തപ്പന്‍ മടപ്പുരയിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍, മട്ടന്നൂര്‍, കോളാരിയിലെ പുതിയ പുരയില്‍ രാജീവന്‍ എന്ന സജീവ (49)നെയാണ് കതിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.
ഇരുമ്പു പാരയുമായി മോഷ്ടാവ് മടപ്പുരയിലേയ്ക്ക് എത്തുന്ന ദൃശ്യങ്ങള്‍ മടപ്പുരയ്ക്ക് സമീപത്തെ വീട്ടിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ കണ്ടെത്തി അറസ്റ്റു ചെയ്തത്.








