കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എസ് വൈ എസ് പ്രാദേശിക നേതാവിന് ദാരുണാന്ത്യം. കണ്ണൂര്‍, കീച്ചേരി, കിരീരകത്ത് ഹൗസില്‍ സന്ജാദ് മഹമൂദ് (21) ആണ് മരിച്ചത്. എസ് വൈ എസ് കീച്ചേരി യൂണിറ്റ് ട്രഷററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഇന്നലെ (വ്യാഴം) രാത്രി 9.30ന് ബന്ധുവായ മുഹമ്മദ് ഷബീറിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു സന്ജാദ് മഹമൂദ്. കോവൂര്‍, വെള്ളിമാടം കുന്ന് റോഡിൽ വച്ച് എതിരെ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ സന്ജാദിനെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.








