മദ്രാസ്: രാവിലെ ആറുമണിക്കു ശേഷവും രാത്രി 10 മണിവരെയും ട്രെയിന്‍ ബര്‍ത്തുകളില്‍ ഉറങ്ങാന്‍ പാടില്ലെന്നു മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ട്രെയിന്‍ യാത്രക്കാര്‍ക്കു ബര്‍ത്തില്‍ കിടന്നുറങ്ങാനുള്ള സമയം ഇന്ത്യന്‍ റയില്‍വെ നിശ്ചയിച്ചിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. റയില്‍വെയുടെ സര്‍ക്കുലര്‍ കോടതി ശരിവച്ചു.
റയില്‍വേ മാന്വലിലെ ഈ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടു ചെന്നൈ കെ കെ നഗറിലെ എസ് ബാലസുബ്രഹ്മണ്യന് നല്കിയ പരാതിയില്‍ സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെയുള്ള പരാതിയിലാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി പ്രസ്താവിച്ചത്. പതിവായി ട്രെയിന്‍ യാത്രക്കാരനായ താന്‍ രോഗിയായ ഭാര്യയുമായി യാത്ര ചെയ്യവേ ആറുമണി കഴിഞ്ഞു ബര്‍ത്തില്‍ ഉറങ്ങാന്‍ അനുവദിച്ചില്ലെന്നായിരുന്നു പരാതി. എന്നാല്‍ രോഗികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു റയില്‍വെ സര്‍ക്കുലര്‍ ഇക്കാര്യത്തില്‍ ഇളവു നല്‍കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ആ ഇളവു നിഷേധിച്ചാല്‍ ട്രെയിനിലെ ജീവനക്കാരെ പരാതി അറിയിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.








