മലപ്പുറം: മലപ്പുറത്ത് സിനിമ തീയേറ്ററിന് തീപിടിച്ചു. ഇന്ന് രാവിലയുണ്ടായ തീപിടിത്തത്തില്‍ തീയേറ്ററിലെ രണ്ടാമത്തെ സ്‌ക്രീന്‍ കത്തി നശിച്ചു.
മലപ്പുറം കോട്ടപ്പടിയിലെ പത്മ തീയേറ്ററിലെ സ്‌ക്രീനാണ് കത്തി നശിച്ചത്. പുലര്‍ച്ചെ നാലരയോടടുപ്പിച്ചായിരുന്നു തീപിടിത്തമെന്നു പറയുന്നു. തിയേറ്ററിന് രണ്ട് സ്‌ക്രീനുകളുണ്ടായിരുന്നു. അതിലൊന്നാണ് കത്തി നശിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അധികൃതര്‍ അന്വേഷണമാരംഭിച്ചു. വിവരമറിഞ്ഞു ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.
തീപിടിത്തത്തില്‍ 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകള്‍ പറയുന്നു.
തിയേറ്ററില്‍ ഇന്ന് രണ്ട് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. അഗ്നിശമന വിഭാഗത്തിന്റെ രണ്ട് യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് തീ പടര്‍ന്നു പിടിക്കുന്നത് തടയാന്‍ കഴിഞ്ഞത്.








