ജറുസലേം: അറബ് പാർട്ടികളിൽ ഒന്നായ ജോയിന്റ് ലിസ്റ്റ് നെതന്യാഹുവിന്റെ പ്രധാന എതിരാളിയായ ഗാഡി ഐസൻ കോട്ടിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഇസ്രായേൽ ഭരണം യാഷർ പാർട്ടിക്കും പ്രധാനമന്ത്രി സ്ഥാനം ഗാഡി ഐസൻ കോട്ടിനും ഉറപ്പായി. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗ് പാർലമെന്റ് അംഗത്വം ഉള്ള പാർട്ടികളുമായി ചർച്ച തുടരുകയായിരുന്നു. ചർച്ചയിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ സഖ്യകക്ഷിയായ ഒഡ്‌സ് മ യഹൂദിത് പാർട്ടിയുമായി ഇടഞ്ഞതായും റിപ്പോർട്ടുണ്ട്. തിരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ 19 സീറ്റ് നേടിയതോടെയാണ് മന്ത്രിസഭ രൂപീകരണം പ്രതിസന്ധിയിൽ ആയത്. 120 അംഗ പാർലമെന്റിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 53 വും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി ഗാഡി ഐസൻ കോട്ടിന്റെ യാഷർ പാർട്ടിക്ക് 48 വും സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ചരിത്രത്തിൽ ആദ്യമായി ഇസ്രായേൽ പാർലമെന്റിൽ 19 സീറ്റ് നേടിയ അറബ് പാർട്ടികൾ മന്ത്രിസഭാ രൂപീകരണത്തിൽ കിങ് മേക്കർ മാരുമാവുക യായിരുന്നു. നെതന്യാഹുവിന്റെയും ഐസൻ കോട്ടിന്റെയും പാർട്ടികളുടെ പ്രഖ്യാപിത നയം അറബ് പാർട്ടി വിരുദ്ധമാണ്. എങ്കിലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ അറബ് പാർട്ടികൾ ഐസൻ കോട്ടിനു പിന്തുണ വാഗ്ദാനം ചെയ്യുകയും പകരം മന്ത്രിസഭയിൽ പ്രാധിനിത്യം ആവശ്യപ്പെടുകയും ചെയ്തു. ഐസൻ കോട്ട് അതിനോടു വിയോജിച്ചു. പുറത്തുനിന്ന് പിന്തുണച്ചാൽ അത് പരിഗണിക്കാമെന്നും അറബ്പാർട്ടികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആവില്ലെന്നും ഐസൻ കോട്ട് നിലപാടെടുത്തു. അതേ സമയം മന്ത്രിസഭാ രൂപീകരണത്തിൽ ലിക്കുഡ് പാർട്ടിയും യാഷർ പാർട്ടിയും സഹകരിച്ചേക്കുമെന്ന് പ്രചാരണവും ഉണ്ടായിരുന്നു .ഇന്ന് (വ്യാഴം ) വൈകിട്ടോടെയാണ് ഐസൻ കോട്ടിന് പ്രധാനമന്ത്രിയാകാൻ പുറത്തുനിന്ന് പിന്തുണ നൽകുന്നതിന് അറബ് പാർട്ടികൾ സമ്മതം നൽകിയിട്ടുള്ളത്. മന്ത്രിസഭാ രൂപീകരണത്തിന് 11 വരെ സമയമുണ്ട്. അതിനുമുമ്പ് ധാരണ യാഥാർത്ഥ്യമായില്ലെങ്കിൽ ഇസ്രായേൽ വീണ്ടും തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടി വരും








