നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളജിനു മുൻപിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് (22), ആനന്ദകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. നീലേശ്വരത്ത് നിന്ന് കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രത്തിൽ തെയ്യം കാണാൻ പോവുകയായിരുന്നു ഇരുവരും. രാത്രി ഒമ്പത് മണിയോടെ പടന്നക്കാട് വെച്ചായിരുന്നു സംഭവം. വഴിയിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
അനുരാഗ് നീലേശ്വരം വസന്ത ഹോട്ടലിലെ കാഷ്യറാണ്.







